Connect with us

Kerala

രേഖകളില്ലാതെ കാറില്‍ പണം കടത്തി; ചെറുതുരുത്തിയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി

കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ്  പണം പിടികൂടിയത്.

Published

|

Last Updated

ചേലക്കര| ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നും രേഖകളില്ലാതെ കാറില്‍ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ്  പണം പിടികൂടിയത്. പണത്തെക്കുറിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്‌സും അറിയിച്ചു.

അതേസമയം ബേങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നും കൃത്യമായ രേഖകളുണ്ടെന്നുമാണ് വാദം. പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കള്ളപ്പണ കടത്ത് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അനധികൃത പണം കയ്യോടെ പിടികൂടുന്നത് ഇതാദ്യമായാണ്.