Connect with us

Kerala

കണ്ണൂരില്‍ വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു

ദുബൈയില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂരില്‍ ചികിത്സയിലുള്ള ആള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബൂദബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ദുബൈയില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

നേരത്തെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമായി മാറി. തിവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

 

Latest