Monkey fever
യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കുരങ്ങ്പനി ആശങ്ക സൃഷ്ടിക്കുന്നു
11 രാജ്യങ്ങളിലായി 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബ്രസല്‍സ് | കൊവിഡിന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് കുരുങ്ങ്പനിയും പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് 11 രാജ്യങ്ങളിലായി 80 പേര്‍ക്ക് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും വടക്കന്‍ അമേരിക്കയിലും യൂറോപ്പിലുമാണ്. ഇറ്റലി, സ്വീഡന്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍, യു എസ്, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പെയിനും പോര്‍ച്ചുഗലിലുാണ് ഇതില് കൂടുതല്‍ കേസുകള്‍.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ 50 കേസുകള്‍ കൂടി അന്വേഷിക്കുകയാണെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു. ശരീരത്തില്‍ എന്തെങ്കിലും പാടുകളോ, നിറവിത്യാസമോ കണ്ടാല്‍ ചികിത്സ തേടണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.