Connect with us

Kerala

കുരങ്ങു വസൂരി; രണ്ടാമത്തെയാളും രോഗമുക്തനായി

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 31കാരനാണ് രോഗം ഭേദമായത്.

Published

|

Last Updated

തിരുവനന്തപുരം | കുരങ്ങു വസൂരി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും രോഗമുക്തനായി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 31കാരനാണ് രോഗം ഭേദമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ സാമ്പിളുകളും നെഗറ്റീവായിട്ടുണ്ട്. രോഗി പൂര്‍ണ മാനസിക-ശാരീരിക ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും.

ജൂലൈ 13ന് യു എ ഇയില്‍ നിന്നെത്തിയ യുവാവിനെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങളില്ല. രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു.

 

Latest