Kerala
മോന്‍സണ്‍ പുരാവസ്തു തട്ടിപ്പ് കേസ്: സുധാകരനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് സുഖകരമായും കൃത്യമായും മറുപടി നല്‍കിയെന്നും യാതൊരു ആശങ്കയുമില്ലെന്നും സുധാകരന്‍.
കൊച്ചി | മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് സുഖകരമായും കൃത്യമായും മറുപടി നല്‍കിയെന്നും യാതൊരു ആശങ്കയുമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
‘ഇ ഡി വേട്ടയാടുന്നുവെന്ന പരാതിയില്ല. അവര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുകയാണ്. ഭയപ്പെടുന്നവര്‍ക്ക് മാത്രമേ പ്രശ്‌നമുണ്ടാകേണ്ടതുള്ളൂ.’- സുധാകരന്‍ പറഞ്ഞു. അടുത്ത ഘട്ടം ചോദ്യം ചെയ്യലിനായി ഈമാസം 30ന് സുധാകരന്‍ വീണ്ടും ഇ ഡി മുമ്പാകെ ഹാജരാവും.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസിലാണ് സുധാകരനെ ഇ ഡി ചോദ്യം ചെയ്തത്.
---- facebook comment plugin here -----