monson mavunkal case
മോന്‍സന്‍ കേസ്; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
അനിതയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും

കൊച്ചി | മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ വിദേശത്തുള്ള അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതക്ക് അറിവുണ്ടെന്ന വിലയിരുത്തിലാലാണ് ഇറ്റലിയില്‍ താമസിക്കുന്ന ഇവരെ ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തുന്നത്. അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും.
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായവര്‍ ഇനിയും ഒരുപാട് പേരുണ്ടെന്ന് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന അനിത പുല്ലയില്‍ നേരത്തെ പറഞ്ഞിരുന്നു. മോന്‍സണിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സംശയിക്കാന്‍ തുടങ്ങിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.
---- facebook comment plugin here -----