Connect with us

Kerala

മോന്‍സന്‍ തട്ടിപ്പിന് തുടക്കമിട്ടത് ടെലിവിഷന്‍ കച്ചവടത്തിലൂടെ; ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Published

|

Last Updated

കൊച്ചി | പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പിന് തുടക്കമിട്ടത് ടെലിവിഷന്‍ കച്ചവടത്തിലൂടെയെന്ന് കണ്ടെത്തല്‍. കുറഞ്ഞ വിലക്ക് ടെലിവിഷന്‍ സെറ്റുകള്‍ വാഗ്ദാനം ചെയ്തായിരുന്നു ഇത്. ഇടുക്കിയിലെ രാജാക്കാട് നിന്നാണ് തട്ടിപ്പ് ആരംഭിച്ചത്. ഇടുക്കിയില്‍ 1995ല്‍ തുടങ്ങിയ തട്ടിപ്പ് വിപുലീകരിച്ചത് വാഹന വില്‍പനയിലൂടെയാണ്. പിന്നീട് ജ്വല്ലറി ഉടമക്ക് സ്വര്‍ണം എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാത്തതിനാല്‍ കേസ് ഉണ്ടായില്ല.

അതിനിടെ, മോന്‍സനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മോന്‍സനിന്റെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കും. മോന്‍സനിന്റെ ബേങ്ക് ഇടപാടുകളിലും വിശദമായ അന്വേഷണം നടത്തും. പ്രതിയെ ഇന്നലെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

Latest