Connect with us

Kerala

മാസപ്പടി വിവാദം: വീണാ വിജയനെതിരായ ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍

പുറത്തുവന്ന ആഭ്യന്തര നികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗൗരവത്തോടെ കാണും.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുട മകള്‍ വീണാ വിജയനെതിരായ ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുറത്തുവന്ന ആഭ്യന്തര നികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗൗരവത്തോടെ കാണും. കണ്ടെത്തലുകള്‍ ഗുരുതരമാണെന്നാണ് മാധ്യമ വാര്‍ത്തകളിലൂടെ മനസിലാകുന്നത്. മുഖ്യമന്ത്രിയുടെ വിശദീകരണം തേടുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വീണാ വിജയന് സ്വകാര്യ കമ്പനി സേവനമില്ലാതെ പണം നല്‍കി എന്നുള്ളതാണ് വിവാദം. മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപയാണ് വീണക്ക് ലഭിച്ചതെന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍.

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി എം ആര്‍ എല്‍) എന്ന സ്വകാര്യ കമ്പനിയാണ് വീണക്ക് മാസപ്പടി നല്‍കിയത്. പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബഞ്ച് പറയുന്നത്. വീണയും സ്വന്തം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സും സി എം ആര്‍ എലുമായി കരാറുണ്ടാക്കിയിരുന്നു. ഐ ടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്‌റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍, സേവനങ്ങളൊന്നും നല്‍കിയില്ലെങ്കിലും കരാര്‍ പ്രകാരം മാസംതോറും പണം നല്‍കിയെന്നാണ് കണ്ടെത്തല്‍. സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്തായുടെ ഡയറിയിലാണ് ഇക്കാര്യങ്ങളുള്ളത്.

വീണക്കെതിരായ ആരോപണങ്ങള്‍ സി പി എം നിഷേധിച്ചിരുന്നു.

 

---- facebook comment plugin here -----

Latest