Connect with us

Kerala

മാസപ്പടിക്കേസ്; വിധി പറയുന്നത് ഏപ്രില്‍ 19ലേക്ക് മാറ്റി

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാല്‍ മതിയെന്നും പിന്നീട് നിലപാട് മാറ്റി.

Published

|

Last Updated

കൊച്ചി |  മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് വിജിലന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും ,കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക് നല്‍കിയതെന്നുമാണ് കുഴല്‍നാടന്റെ ഹരജിയിലെ ആരോപണം.

അതേ സമയം കുഴല്‍നാടന്‍ കോടതിയില്‍ തന്റെ ആദ്യനിലപാടില്‍ നിന്നും പിന്നാക്കം പോയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴല്‍നാടന്റെ ആദ്യത്തെ ആവശ്യം.എന്നാല്‍, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാല്‍ മതിയെന്നും പിന്നീട് നിലപാട് മാറ്റി.

---- facebook comment plugin here -----

Latest