Kerala
മാസപ്പടിക്കേസ്: എസ്എഫ്ഐഒ നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗം; രാഷ്ട്രീയമായി നേരിടും: എംവി ഗോവിന്ദന്‍
മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണിതെന്നും എംവി ഗോവിന്ദന്‍

മധുര | മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിധി പറയേണ്ട ഘട്ടമെത്തിയപ്പോഴാണ് വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റിയത്.ഈ സാഹചര്യത്തില്‍ പുതിയ ജസ്റ്റീസിനെ വാദം കേള്‍ക്കാന്‍ നിയമിച്ചു. ഇതിനിടെയുള്ള എസ്എഫ്ഐഒ നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണിതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു
മുഖ്യമന്ത്രിക്കെതിരേ ഒരു കണ്ടെത്തലും ഇല്ല. വഴിവിട്ട ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. രാഷ്ട്രീയ നീക്കത്തെ സിപിഎം രാഷ്ട്രീയമായി നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു