Kerala
മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്‌ഐഒ കുറ്റപത്രം
സേവനം നല്‍കാതെ 2.7കോടി രൂപ വീണ വിജയന്‍ കൈപറ്റിയെന്നാണ് എസ്എഫ്‌ഐഒ റിപോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം | മാസപ്പടി കേസില്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം.പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി.സേവനം നല്‍കാതെ 2.7കോടി രൂപ വീണ വിജയന്‍ കൈപറ്റിയെന്നാണ് എസ്എഫ്‌ഐഒ റിപോര്‍ട്ടില്‍ പറയുന്നത്.
വീണ വിജയന്‍, എക്‌സാലോജിക്ക് സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി.10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണ വിജയനും എക്‌സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്.2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.