Connect with us

Kerala

മാസപ്പടിക്കേസ്: എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിക്ക് കൈമാറി

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണിത്.

Published

|

Last Updated

കൊച്ചി | മാസപ്പടിക്കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിക്ക് കൈമാറി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണിത്. പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.

എസ് എഫ് ഐ ഒ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിനൊപ്പമുള്ള മൊഴികളും രേഖകളും ലഭിക്കുന്നതിനായി ഇ ഡി മറ്റൊരു അപേക്ഷകൂടി കോടതിയില്‍ സമര്‍പ്പിച്ചേക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ് വിജയന്‍ ഉള്‍പ്പെട്ട ഇടപാടില്‍ എസ് എഫ് ഐ ഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു. എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ പൂര്‍ത്തിയാക്കാനാണ് വിചാരണ കോടതി നീക്കം.