Kerala
മാസപ്പടി കേസ്; വീണക്കെതിരെ വ്യക്തമായ തെളിവുണ്ട്; മുഖ്യമന്ത്രി രാജിവെക്കണം: വി ഡി സതീശന്‍
സ്വര്‍ണക്കടത്ത് പോലൊരു കേസല്ല ഇത്. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമാണ്. വീണ വിജയന്റെ വാദം കേട്ടതിനു ശേഷമാണ് എസ് എഫ് ഐ ഒ അവരെ പ്രതിപട്ടികയില്‍ ചേര്‍ത്തത്.

കൊച്ചി | മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ എസ് എഫ് ഐ ഒ അനുമതി ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് പോലൊരു കേസല്ല ഇത്. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമാണ്. വീണ വിജയന്റെ വാദം കേട്ടതിനു ശേഷമാണ് എസ് എഫ് ഐ ഒ അവരെ പ്രതിപട്ടികയില്‍ ചേര്‍ത്തത്. ഇത്രയൊക്കെയായതിനു ശേഷവും മുഖ്യമന്ത്രി രാജിവെക്കാതിരുന്നാല്‍ പ്രതിപക്ഷം പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടപ്പോള്‍ ഇതായിരുന്നില്ലല്ലോ സി പി എം എടുത്ത നിലപാടെന്നും പിണറായിക്കും കോടിയേരിക്കും പാര്‍ട്ടിക്കുള്ളില്‍ രണ്ട് നിയമം ആണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.