Kerala
മാസപ്പടി കേസ്: വീണ വിജയന്‍ വായ്പാത്തുക വകമാറ്റി ക്രമക്കേട് നടത്തി; ഗുരുതര കണ്ടെത്തല്‍
സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നു റിപ്പോര്‍ട്ടിലുണ്ട്.

കൊച്ചി|മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ വിജയന്‍ വായ്പാത്തുക വക മാറ്റി ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.
സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയുമാണ് പ്രതിമാസം ലഭിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ ഈ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയ്യാത്ത സേവനത്തിലാണ് സിഎംആര്‍എല്ലില്‍ നിന്ന് വീണ പണം വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരന്‍ കര്‍ത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നല്‍കിയത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പറയുന്ന
എക്‌സാലോജിക് കമ്പനി തുടങ്ങിയതിനുശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു ശേഷമാണ് കമ്പനിയുടെ മുഖ്യവരുമാനം. 2017-2019 കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലും മൂന്ന് ലക്ഷം രൂപ കമ്പനിയുടെ പേരിലും എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. എക്സാലോജിക് എന്നാല്‍ വീണ മാത്രമാണെന്ന് എസ്എഫ്ഐഒ പറയുന്നു. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.