Connect with us

Kerala

മാസപ്പടി കേസ്; സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം സിഎംആര്‍എല്‍ കമ്പനിയില്‍ പരിശോധന ആരംഭിച്ചു

സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധന നടക്കുകയാണ്.

Published

|

Last Updated

എറണാകുളം| വീണ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തുടങ്ങി. സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധന നടക്കുകയാണ്. രാവിലെ 9 മണിക്ക് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് പരിശോധന ആരംഭിച്ചത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിനാണ് പരിശോധന നടക്കുന്നത്.

ഓഫീസിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഓഫീസില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്കഴിയും. എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സംഘം പരിശോധിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു സിപിഐഎം പിന്തുണ അറിയിച്ചത്.  അതേ സമയം മകള്‍ കമ്പനി തുടങ്ങിയത് അമ്മ നല്‍കിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു

മാസപ്പടി വിവാദത്തില്‍ അഞ്ചുദിവസം മുമ്പാണ് എസ്എഫ്ഐഒ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എട്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

 

 

 

 

 

---- facebook comment plugin here -----

Latest