Connect with us

Kerala

മാസപ്പടി വിവാദം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പിന്‍വലിക്കാനൊരുങ്ങി മരിച്ച പരാതിക്കാരന്റെ കുടുംബം

ഹരജി നല്‍കിയ ഗിരീഷ് ബാബുവിന്റെ പെട്ടന്നുള്ള മരണത്തെ തുടര്‍ന്നാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിയും മകളും ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് മരിച്ച പരാതിക്കാരന്റെ കുടുംബം. മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹരജി പിന്‍വലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹരജി നല്‍കിയ ഗിരീഷ് ബാബുവിന്റെ പെട്ടന്നുള്ള മരണത്തെ തുടര്‍ന്നാണ് തീരുമാനം. ഹരജി പരിഗണിക്കുമ്പോള്‍ കുടുംബത്തിന്റെ തീരുമാനം കോടതിയെ അറിയിക്കും.

ഹരജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരജിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

മാസപ്പടി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

---- facebook comment plugin here -----

Latest