Connect with us

Kerala

മാസപ്പടി വിവാദം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ആദായ നികുതി സെറ്റില്‍മെന്റ് രേഖയില്‍ പണം കൈപ്പറ്റിയ രാഷ്ടീയക്കാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആദായ നികുതി സെറ്റില്‍മെന്റ് രേഖയില്‍ പണം കൈപ്പറ്റിയ രാഷ്ടീയക്കാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയില്‍ ഹരജി നല്‍കിയത്.അസുഖത്താല്‍ അടുത്തിടെ ഹരജിക്കാരന്‍ മരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യയെ കക്ഷിചേര്‍ത്ത് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.വാദം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

 

Latest