Connect with us

Uae

മുപ്പൻസ് ഗ്രൂപ്പ് സീസൺ രണ്ട്; ജെനൂബ് ഫിറ്റ്നസ് ചാമ്പ്യന്മാർ

മുപ്പൻസ് ഗ്രൂപ്പ് സംഘടിപ്പിച്ച ടൂർണമെന്റിൽ സോഷ്യൽ മീഡിയ ബിസിനസ് കൂട്ടായ്മകളിലെ ആറു ടീമുകളാണ് പങ്കെടുത്തത്.

Published

|

Last Updated

ഷാർജ| മുപ്പൻസ് ഗ്രൂപ്പ് സീസൺ രണ്ട് ഫൈനൽ മാച്ചിൽ ബിസിനസുകാരുടെ കൂട്ടായ്മയായ ഐ.പി.എ യെ പരാജയപ്പെടുത്തി സോഷ്യൽ മീഡിയ കൂട്ടായ്മയായ ജെനൂബ് ഫിറ്റ്നസ് ചാമ്പ്യന്മാരായി. യുഎഇയിലെ പ്രമുഖ വ്യവസായി സലിം മുപ്പന്റെ നേതൃത്വത്തിലുള്ള മുപ്പൻസ് ഗ്രൂപ്പ് സംഘടിപ്പിച്ച ടൂർണമെന്റിൽ സോഷ്യൽ മീഡിയ ബിസിനസ് കൂട്ടായ്മകളിലെ ആറു ടീമുകളാണ് പങ്കെടുത്തത്. ഷാർജ റഹ്മാനിയ ഡിസിഎസ് അരീനയിൽ വെച്ച് നടന്ന മത്സരം UAE ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റിസ്‌വാൻ കളിക്കാരെ പരിചയപ്പെട്ടു കൊണ്ടാണ് ആരംഭിച്ചത്.

നെല്ലറ ഷംസുദ്ധീൻ, തെൽഹത്ത് ഫോറം, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ അനുഗമിച്ചു ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഐ.പി.എയിലെ ജുനൈദ് ഷംസുവിനേയും, ഫൈനൽ മാച്ചിലെ മാൻഓഫ്ദിമാച്ച് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ജെനൂബിലെ അനിൽ പാലക്കാടിനെയും മികച്ച ബോളറായി അബു മോൻസിനേയും തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിൽ വിജയികൾക്കുള്ള ട്രോഫികൾ സലിം മുപ്പൻ സമ്മാനിച്ചു. ഷാജഹാൻ ഗൾഫ് ബ്രദേർസ്, ഉത്തൈഫ് ബിസ്മി, ഉബൈദ് അബോൺ, ഷഫീൽ കണ്ണൂർ, സഹീർ വിളയിൽ, സവാദ്, നിസാർ, ഹക്കിം വാഴക്കാലയിൽ, മുനീർ അൽ വഫ, സത്താർ റിയൽബേ, ബഷീർ ബെല്ലോ, അഷ്റഫ് അൽബുർജ്, ബഷീർ തിക്കോടി തുടങ്ങിയവർ സംബന്ധിച്ചു.

 

 

Latest