Connect with us

Kerala

കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം; നാലുപേര്‍ അറസ്റ്റില്‍

ഇടമണ്‍ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൊല്ലം | തെന്മലയിലെ സദാചാര ഗുണ്ടായിസത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇടമണ്‍ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. നിഷാദിനെ നഗ്‌നനാക്കി, പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി.

സ്ത്രീ സുഹൃത്തിന്റെ വീട്ടില്‍ നിഷാദ് ഉണ്ടെന്നറിഞ്ഞ സംഘം അവിടേക്ക് എത്തുകയായിരുന്നു. കോളിങ് ബെല്‍ ശബ്ദം കേട്ടതോടെ സ്ത്രീ സുഹൃത്ത് പുറത്തിറങ്ങിയ സമയത്ത് നിഷാദ് വീടിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സംഘം നിഷാദിനെ തടഞ്ഞുനിര്‍ത്തുകയും വീടിനു മുന്നിലെ റോഡിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന കമ്പി കൊണ്ടായിരുന്നു മര്‍ദനം.

വാള്‍ കൊണ്ട് നിഷാദിനെ വെട്ടാനുള്ള ശ്രമവും നടന്നു. നിഷാദ് ധരിച്ചിരുന്ന വസ്ത്രം ബലമായി അഴിച്ചുമാറ്റി ശരീരമാസകലം മര്‍ദിച്ചു. തുടര്‍ന്നാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

 

Latest