Connect with us

From the print

ധാർമിക കൗമാരം മടങ്ങിയത് ജീവിതസന്ദേശത്തിന്റെ ഉൾവിളി കേട്ട്

ജീവിതം കത്തിച്ചുപിടിക്കുക, വെളിച്ചമുണ്ടാകട്ടെ-ഇതായിരുന്നു എസ് എസ് എഫ് ഇത്തവണ സാഹിത്യോത്സവിൽ ഉയർത്തിപ്പിടിച്ച ആശയം.

Published

|

Last Updated

മഞ്ചേരി | 31-ാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവിന് കൊടിയിറങ്ങിയത് ജീവിതം എന്ന പ്രമേയത്തിന്റെ സർവതലങ്ങൾ ചർച്ച ചെയ്ത്. കലാപരിപാടികളിലും പ്രത്യേക സെഷനുകളിലും വേദിയിലും പരിസരത്തെ റോഡുകളിലെ നിർമിതികളിലടക്കം ഒരു മനുഷ്യന്റെ സമ്പൂർണ ജീവിതം എങ്ങനെ പാകപ്പെടുത്തിയെടുക്കാമെന്നതിന്റെ അടയാളപ്പെടുത്തലുകൾ കാണാൻ കഴിഞ്ഞു.

മനുഷ്യജീവിതം മഹത്തായൊരു ബാധ്യതയാണ്. സഹജീവികളെക്കുറിച്ചുള്ള കരുതലും ഉത്കണ്ഠകളും ജീവിത മൂല്യമായി സ്വീകരിക്കുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം സാർഥകമാകുന്നത്. എന്നിൽ നിന്ന് ആരംഭിച്ച് ഞാൻ തന്നെ അവസാനിപ്പിക്കുന്നതാണ് ജീവിതമെന്ന സ്വാർഥ സിദ്ധാന്തമാണ് അരാഷ്ട്രീയത. അതിൽ നിന്ന് പുറത്തുകടന്ന് തളിർക്കാനും പൂക്കാനും ഉള്ളിൽ വസന്തമുണ്ടാകണം. ജീവിതം കത്തിച്ചുപിടിക്കുക, വെളിച്ചമുണ്ടാകട്ടെ-ഇതായിരുന്നു എസ് എസ് എഫ് ഇത്തവണ സാഹിത്യോത്സവിൽ ഉയർത്തിപ്പിടിച്ച ആശയം.
സാഹിത്യോത്സവിലൂടെ എസ് എസ് എഫ് കൗമാരത്തിന് വിരുന്നൊരുക്കിയതും ക്രിയാത്മക ജീവിതത്തിന്റെ പാഠങ്ങളൊരുക്കിയായിരുന്നു. ആധുനിക കാല ജീവിതത്തിന്റെ നിഖില മേഖലകൾ സ്പർശിക്കുന്ന, ജീവിതം നെയ്തെടുക്കാനുപകരിക്കുന്ന മത്സര ഇനങ്ങളും വിവിധ വേദികളിൽ നിറഞ്ഞുനിന്നു.

സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണിനിരത്തിക്കൊണ്ട് ജീവിതം എന്ന പ്രമേയത്തെ നേരിട്ട് അവതരിപ്പിച്ച് അഞ്ച് ചർച്ചാ സെഷനുകളാണ് വേദിയിൽ അരങ്ങേറിയത്.
ജീവിതത്തെ അടയാളപ്പെടുത്തുന്ന രീതിയിലായിരുന്നു ഒന്നും രണ്ടും വേദികൾ. അവസരങ്ങളനുവദിച്ച് ക്രയശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വേദികൾ രൂപപ്പെടുത്തിയെടുക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് തന്നെ നൽകി.
തെരുവ് ജീവിതത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള ഒന്നാം വേദി നിർമിച്ചത് കൊണ്ടോട്ടി ബുഖാരി ദഅ്വ കോളജിലെ വിദ്യാർഥികളായിരുന്നു. ഹാഫിസ് അജ്മൽ ചൊക്ലിയും നാഫിഅ് കുന്നുംപുറവും പി ജി വിദ്യാർഥികളും ഖാസിം പുത്തൂർ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയുമാണ്.
മനുഷ്യന്റെ വായനാ സംസ്‌കാരം ചിതലരിക്കുന്നുവെന്ന ചിത്രീകരണവുമായി രണ്ടാം വേദി നിർമിച്ചത് പൂനൂർ ജാമിഅ മദീനത്തുന്നൂറിന്റെ ഓഫ് ക്യാമ്പസായ മംഗലാപുരം സയ്യിദ് മദനി അറബിക് കോളജ് വിദ്യാർഥിയായ മുഹമ്മദ് സിനാനാണ്. ഉത്തരേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാഷ് ടാഗ് കലേഖാർ എന്ന ചിത്രരചനാ മത്സരത്തിൽ സിനാന് 14ാം റാങ്ക് ലഭിച്ചിരുന്നു.

---- facebook comment plugin here -----

Latest