Kerala
ധാര്‍മികതയിലൂന്നിയാവണം ആവിഷ്‌കാരങ്ങള്‍: കാന്തപുരം
യുവ സമൂഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിനും ആത്മീയ ഉയര്‍ച്ചക്കുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സാഹിത്യോത്സവുകളും അതിന്റെ ഭാഗമാണ്.
മഞ്ചേരി | ധാര്‍മികതയിലും മൂല്യങ്ങളിലും ഊന്നിയാവണം കലയും സാഹിത്യവും ആവിഷ്‌കരിക്കപ്പെടേണ്ടതെന്നും മനുഷ്യരെ നന്മയിലേക്ക് നയിക്കാന്‍ അത്തരം ആവിഷ്‌കാരങ്ങള്‍ക്കേ സാധിക്കുകയുള്ളൂവെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള സാഹിത്യോത്സവ് സമാപന സംഗമം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവ സമൂഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിനും ആത്മീയ ഉയര്‍ച്ചക്കുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സാഹിത്യോത്സവുകളും അതിന്റെ ഭാഗമാണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണം.
സൗഹൃദമാണ് ഇസ്ലാമിന്റെ ദര്‍ശനം. ഭീകരത പ്രവാചക മാതൃകയല്ല. മതത്തിന്റെ യാഥാര്‍ഥ നിലപാടുകള്‍ വിളംബരം ചെയ്യാന്‍ ഏവരും ഉത്സാഹിക്കണമെന്നും കാന്തപുരം പറഞ്ഞു.