Kerala
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി
18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനേഷൻ നിബന്ധന ബാധകമല്ല. സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ.

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകൾ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രണ്ട് ഡോസ് വാക്‌സിനെടുത്ത തൊഴിലാളികള്‍ ഇവിടങ്ങളിൽ വേണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനേഷൻ നിബന്ധന ബാധകമല്ല. സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. അകലം പാലിച്ച് ഇരിപ്പിടങ്ങൾ തയ്യാറാക്കണം. എ സി പ്രവർത്തിപ്പിക്കാൻ പാടില്ല. ജനലുകളും വാതിലുകളും പരമാവധി തുറന്നിടണം.
ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചവരോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കൊവിഡ് ബാധിതരായി രണ്ടാഴ്ച കഴിഞ്ഞവരോ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവയും തുറക്കാം. ഇവിടെയും വാക്സിനേഷൻ നിബന്ധന ബാധകമാണ്. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ നിബന്ധന ബാധകമല്ല.