Connect with us

Uae

ഷാര്‍ജയില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

പോളണ്ടിലെ വാര്‍സോ ചോപിന്‍ വിമാനത്താവളത്തിലേക്ക് എയര്‍ബസ് എ 320 വിമാനങ്ങള്‍ പറത്തും.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് നേരിട്ടു വാര്‍സോയിലേക്കും വിയന്നയിലേക്കും സര്‍വീസുകള്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് മത്സരാധിഷ്ഠിത നിരക്കില്‍ മികച്ച യാത്ര ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണെന്ന് ഷാര്‍ജ വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.

വിയന്ന റൂട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ മറ്റ് വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. യു എ ഇയിലെ റിപബ്ലിക് ഓഫ് ഓസ്ട്രിയയുടെ അംബാസഡര്‍ ഡോ. എറ്റിയെന്‍ ബെര്‍ച്ചോള്‍ഡും അവരോടൊപ്പം ചേര്‍ന്നു. പോളണ്ടിലെ വാര്‍സോ ചോപിന്‍ വിമാനത്താവളത്തിലേക്ക് എയര്‍ബസ് എ 320 വിമാനങ്ങള്‍ പറത്തും. ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍ (തിങ്കള്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍) സര്‍വീസ് നടത്തും. ഇതോടെ, ക്രാക്കോവിന് ശേഷം ഷാര്‍ജയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പോളണ്ടിലെ രണ്ടാമത്തെ നഗരമായി വാര്‍സോ മാറും. അതേസമയം, വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും ആഴ്ചയില്‍ നാല് വിമാനങ്ങള്‍ (തിങ്കള്‍, ബുധന്‍, വെള്ളി, ശനി) സര്‍വീസ് നടത്തും.

‘വാര്‍സോയിലേക്കും വിയന്നയിലേക്കുമുള്ള റൂട്ട് ആരംഭിച്ചത് എയര്‍ അറേബ്യയുടെ ശൃംഖല വികസിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് ആവേശകരമായ ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേഷണം ചെയ്യുന്നതിനും അവസരമൊരുക്കുന്നു.’- എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആദില്‍ അല്‍ അലി അഭിപ്രായപ്പെട്ടു.

 

Latest