Kerala
ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍
അഞ്ച് പ്രത്യേക സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസം: 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകളുടെ സര്‍വീസ് ഉണ്ടാവുക.
തിരുവനന്തപുരം | ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. അഞ്ച് പ്രത്യേക സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസം: 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകളുടെ സര്‍വീസ് ഉണ്ടാവുക.
07177 വിജയവാഡ-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 21നും 28നും, 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്‌പെഷ്യല്‍ ഡിസം: 16, 23, 30 തിയ്യതികളിലും സര്‍വീസ് നടത്തും. 07175 സെക്കന്തരാബാദ്-കൊല്ലം സ്‌പെഷ്യല്‍ ജനുവരി 2, 9, 16 തിയ്യതികളിലും 07176 സെക്കന്തരാബാദ് -കൊല്ലം-സ്‌പെഷ്യല്‍ ജനുവരി 4, 11, 18 തിയ്യതികളിലും സര്‍വീസ് നടത്തും.
നരാസാപൂര്‍ കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി 15, 22 തിയ്യതികളിലും, 07184 കൊല്ലം-നരാസാപൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 17, 24 തിയ്യതികളിലും സര്‍വ്വീസ് നടത്തും. 07181 ഗുണ്ടൂര്‍-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി 4,11,18 തിയ്യതികളിലും 07182 കൊല്ലം കാക്കിനട സ്‌പെഷ്യല്‍ ജനുവരി ആറിനും സര്‍വീസ് നടത്തും. കാക്കിനട ടൗണ്‍ കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി ഒന്നിനും, എട്ടിനും, കൊല്ലം ഗുണ്ടൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി മൂന്നിനും 10 നും സര്‍വീസ് നടത്തും.