Connect with us

Kerala

കോതമംഗലത്ത് വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താനായി കൂടുതല്‍ സംഘം; തിരച്ചിലിനായി ഡ്രോണും

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്

Published

|

Last Updated

കൊച്ചി |  കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തിരയാന്‍ പോയ മൂന്ന് സ്ത്രീകളെ കണ്ടെത്താനായി കൂടുതല്‍ സംഘത്തെ ഏര്‍പ്പെടുത്തി. പോലീസിന്റേയും വനംവകുപ്പിന്റേയും കൂടുതല്‍ സേനാംഗങ്ങള്‍ തിരച്ചിലിനായി പോകും. അതേ സമയം തിരച്ചില്‍ നടത്തുന്ന രണ്ടംഗ സംഘം കാട്ടില്‍ തുടരുകയാണ്. രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും സ്ത്രീകളെ കണ്ടെത്താനായില്ല. ഇന്ന് ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തും

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്.മായയുടെ പശുക്കളെ കണ്ടെത്താനാണ് മറ്റ് രണ്ട് പേരും ഇവരോടൊപ്പം കാട്ടിലേക്ക് പോയത്. ഇവരെ കണ്ടെത്താന്‍ രാത്രി വൈകിയും തെര്‍മല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു. ബാറ്ററി തീരും, മെബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.

 

Latest