Kerala
വിലങ്ങാട് ഉരുൾപൊട്ടലിന് നൂറിലേറെ പ്രഭവ കേന്ദ്രങ്ങൾ; വിദഗ്ധ സംഘം നാളെയെത്തും
ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം.
കോഴിക്കോട് | വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെഉരുൾപൊട്ടലിന്ക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ ഉരുൾപൊട്ടലിന്വിദഗ്ധസംഘം നാളെ (തിങ്കൾ) വിലങ്ങാട് എത്തുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം.
മേഖലയിൽ ഡ്രോൺ പരിശോധന തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലിന് നൂറിലധികം പ്രഭവ കേന്ദ്രങ്ങളുള്ളതായി ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക.
വകുപ്പുതല നാശനഷ്ടങ്ങളുടെ കണക്കിന് പുറമേ വ്യക്തികളോട് നേരിൽ സംസാരിച്ചു തയ്യാറാക്കിയ കണക്കും സർക്കാരിലേക്ക് നൽകും. സ്ട്രക്ചറൽ അസസ്മെന്റ് നടത്തിയ ശേഷമേ പുനരധിവാസ മേഖലയെക്കുറിച്ച് തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും കലക്ടർ വ്യക്തമാക്കി.