Connect with us

Afghanistan crisis

അഫ്ഗാനില്‍ നിന്ന് തിരിച്ചുവരാന്‍ അപേക്ഷിച്ചത് 1,500ലേറെ ഇന്ത്യക്കാര്‍; കാബൂളിലെ എംബസി അടച്ചിട്ടില്ല

കാബൂളില്‍ നിന്ന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചാല്‍ അഫ്ഗാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കാബൂളിലെ ഇന്ത്യന്‍ എംബസി നിലവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയരായ ജീവനക്കാര്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇതുവരെ രാജ്യത്തേക്ക് തിരിച്ചുവരാന്‍ 1,650 ഇന്ത്യക്കാരാണ് എംബസിയില്‍ അപേക്ഷിച്ചത്.

കാബൂളിലെ എംബസിയില്‍ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ സുരക്ഷിതമായി രാജ്യത്തെത്തിച്ചിരുന്നു. സുരക്ഷക്കായി നിയോഗിച്ച ഇന്‍ഡോ- തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അംഗങ്ങളടക്കം രണ്ട് വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യയിലെത്തിയത്.

കാബൂളില്‍ നിന്ന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചാല്‍ അഫ്ഗാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Latest