Connect with us

Kuwait

അഞ്ച് വര്‍ഷത്തിനിടെ കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചത് 2,500 പേര്‍

കഴിഞ്ഞ ഏപ്രില്‍ വരെയുള്ള രണ്ട് വര്‍ഷത്തിനിടെ (2021-2022) അപകടങ്ങളില്‍ 711 പൗരന്മാരും താമസക്കാരും മരിച്ചതായി ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ അഞ്ച് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ 2,500 പേര്‍ മരിച്ചതായി കുവൈത്ത് സൊസൈറ്റി ഫോര്‍ ട്രാഫിക് സേഫ്റ്റി മേധാവി ബദര്‍ അല്‍ മതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള രണ്ട് വര്‍ഷത്തിനിടെ (2021-2022) അപകടങ്ങളില്‍ 711 പൗരന്മാരും താമസക്കാരും മരിച്ചതായി ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ വാഹനാപകടങ്ങള്‍ രൂക്ഷമാകുന്നതിന്റെ അപകടകരമായ സൂചനയാണ് ഈ വര്‍ധന കാണിക്കുന്നതെന്നും മനുഷ്യ-ഭൗതിക നഷ്ടങ്ങള്‍ കുറക്കാനും ജീവനും പൊതു സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കാനും നടപടി വേണമെന്നും അല്‍ മതര്‍ പറഞ്ഞു.

വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വബോധം വിനിയോഗിച്ചില്ലെങ്കില്‍ വാഹനാപകടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും രാജ്യത്തെ ചില ട്രാഫിക് പ്രശ്‌നങ്ങള്‍ പുനപ്പരിശോധിക്കുന്നതിനൊപ്പം ട്രാഫിക് ബോധവത്കരണ കാമ്പയിനുകള്‍ ഊര്‍ജിതമാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest