Connect with us

National

ഇന്ത്യയില്‍ 300ലധികം പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി

രാജ്യത്ത് ഒരിടവേളക്ക് ശേഷം ഒറ്റ ദിവസം 334 പുതിയ കേസുകൾ

Published

|

Last Updated

ന്യൂഡല്‍ഹി| 97 ദിവസത്തിന് ശേഷം രാജ്യത്ത് 300ലധികം പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ സജീവ കേസുകള്‍ 2,686 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 334 പുതിയ കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. പുതിയ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതതോടെ ആകെ മരണം 5,30,775 ആയി ഉയര്‍ന്നു.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4.46 കോടിയാണ്. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,54,035 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യവ്യാപകമായ കൊവിഡ് 19 വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 220.63 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി.