Kerala
സംസ്ഥാനത്ത് 400 കോടിയിലധികം രൂപയുടെ കൃഷി നാശം: മന്ത്രി പി പ്രസാദ്
21709 ഹെക്ടറിലെ കൃഷി നശിച്ചു; അര്‍ഹമായ നഷ്ടപരിഹാരം നല്‍കും
തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ ാെരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ 400 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായി വകുപ്പ് മന്ത്രി പി പ്രസാദ്. കൃഷി നശിച്ചവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. മഴയില്‍ കൃഷി നാശമുണ്ടായവര്‍ക്ക് ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം നല്‍കും. നഷ്ട പരിഹാര അപേക്ഷകളില്‍ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. അപേക്ഷകളില്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷിക്കാര്‍ തന്നെ എടുക്കുന്ന പാടശേഖരങ്ങളുടെ ചിത്രങ്ങള്‍ അപേക്ഷകള്‍ക്കൊപ്പം അംഗീകരിക്കുമെന്നും വ്യക്തമാക്കി. മഴക്കെടുതിയില്‍ 21709 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. കുട്ടനാട്ടില്‍ മാത്രം 5018 ഹെക്ടര്‍ കൃഷി നാശം ഉണ്ടായി.