Connect with us

Kerala

സംസ്ഥാനത്ത് പകുതിയിലധികം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായി; നേട്ടം 12 ദിവസം കൊണ്ട്

97,458 ഡോസ് വാക്സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് കുട്ടികളുടെ വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കൗമാരക്കാരായ കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം പൂര്‍ത്തിയാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) ഇതുവരെ കോവിഡ് വാക്സിന്‍ നല്‍കി. ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇതില്‍ 97,458 ഡോസ് വാക്സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് കുട്ടികളുടെ വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. ജനുവരി 3 മുതലാണ് സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചത്.

തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂര്‍ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂര്‍ 73,803, വയനാട് 24,415, കാസര്‍ഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്.

സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്സിന്‍ നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കൊവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് (2,66,24,042) ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേര്‍ക്ക് (2,19,73,681) രണ്ട് ഡോസ് വാക്സിനും നല്‍കി.

 


---- facebook comment plugin here -----


Latest