Connect with us

Health

സന്തോഷത്തിന്റെ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രഭാത ശീലങ്ങള്‍

പ്രഭാതം ധ്യാനത്തോടെ ആരംഭിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും ജീവിതത്തോട് നല്ല സമീപനം വളര്‍ത്താനും സഹായിക്കുന്നു.

Published

|

Last Updated

പ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ നമ്മളെല്ലാവരും! സന്തോഷത്തിനായുള്ള ആ ഫസ്റ്റ് ടോക്കണ്‍ പ്രഭാതത്തില്‍ നിന്നുതന്നെ എടുത്താലോ. ശരീരത്തില്‍ സന്തോഷം പ്രദാനം ചെയ്ത് സന്തോഷത്തിന്റെ ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുന്നതിന് നമുക്ക് ചില പ്രഭാത ശീലങ്ങള്‍ സ്വീകരിക്കാവുന്നതാണ്. എന്തൊക്കെയാണ് ആ പ്രഭാത ശീലങ്ങള്‍ എന്ന് നോക്കാം.

നന്ദി പറയുക

നിങ്ങള്‍ക്ക് ജീവിതത്തില്‍ കിട്ടിയ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ഹാപ്പിനസ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കും. ഇത് ദിവസം മുഴുവന്‍ നിങ്ങളില്‍ സന്തോഷവും പോസിറ്റിവിറ്റിയും നിറയ്ക്കുന്നു.

ധ്യാനം

പ്രഭാതം ധ്യാനത്തോടെ ആരംഭിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും ജീവിതത്തോട് നല്ല സമീപനം വളര്‍ത്താനും സഹായിക്കുന്നു.

സൂര്യപ്രകാശം ഏല്‍ക്കുക

അതിരാവിലെ ഏതാനും നിമിഷം സൂര്യപ്രകാശത്തില്‍ ചെലവഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം നല്‍കും. വൈറ്റമിന്‍ ഡി അടക്കം നല്ല ഘടകങ്ങളും സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുണ്ട്. ദിവസം തുടങ്ങുന്നത് സൂര്യപ്രകാശത്തോടെയാണെങ്കില്‍ അത് നിങ്ങളുടെ മനസ്സിലും ശരീരത്തിലും പോസിറ്റിവിറ്റി നിറയ്ക്കും.

പ്രഭാത വ്യായാമം

കുറഞ്ഞത് 30 മിനിറ്റ് എങ്കിലും പ്രഭാത വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മുഴുവന്‍ ദിവസവും സന്തോഷത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആ ദിവസം മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തിലേക്ക് മികച്ച ഒരു മുതല്‍ക്കൂട്ട് കൂടിയാണ്. പ്രഭാതത്തില്‍ ഈ ശീലങ്ങള്‍ കൂടെ കൂട്ടി സന്തോഷത്തിന്റെ ഹോര്‍മോണുകളെ ഉത്തേജിപ്പിച്ചോളൂ.

 

 

 

Latest