Connect with us

International

മോസ്‌കോ ഭീകരാക്രമണം; മരണ സംഖ്യ 93 ആയി ഉയര്‍ന്നു

സംഭവത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

മോസ്‌കോ |  റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി ഉയര്‍ന്നു. സംഭവത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ നാല് പേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎസ് ഖൊറാസന്‍(ഐഎസ്-കെ വിഭാഗം) ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെ 107 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണ ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് അക്രമികളെ പിന്തുടര്‍ന്ന് പിടികൂടിയതായി റഷ്യന്‍ അന്വേഷണ സംഘം വ്യക്തമാക്കി. മറ്റുള്ളവര്‍ കാടിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടുവെന്നും അന്വേഷണ സംഘം പറയുന്നു.

മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

 

Latest