Connect with us

afganistan blast

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം: പത്തിലേറെ മരണം

നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയില്‍ സ്‌ഫോടനം. പ്രാര്‍ഥനക്കെത്തിയ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പലരുടേയും പരുക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫ് നഗരത്തിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ദിവസം മുമ്പ് മസാറെ ശരീഫ് നഗരത്തിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

 

Latest