From the print
യു പിയില്‍ വീണ്ടും മസ്ജിദ് സര്‍വേ
ഹാടാ മേഖലയിലെ മദനി മസ്ജിദിലാണ് ഭൂമി കൈയേറ്റം ആരോപിച്ച് ഖുശിനഗര്‍ ജില്ലാ അധികൃതര്‍ പരിശോധന നടത്തിയത്.
ലക്‌നോ | സുപ്രീം കോടതി വിലക്ക് ലംഘിച്ച് ഉത്തര്‍ പ്രദേശിലെ മസ്ജിദില്‍ വീണ്ടും സര്‍വേ. ഹാടാ മേഖലയിലെ മദനി മസ്ജിദിലാണ് ഭൂമി കൈയേറ്റം ആരോപിച്ച് ഖുശിനഗര്‍ ജില്ലാ അധികൃതര്‍ പരിശോധന നടത്തിയത്.
ഇക്കാര്യം ഖുശിനഗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ് ഡി എം) പ്രഭാകര്‍ സിംഗ് സ്ഥിരീകരിച്ചു. സര്‍വേയുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും എസ് ഡി എം വ്യക്തമാക്കി.
പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരമനുസരിച്ച്, പ്രദേശത്തെ മുസ്ലിംകള്‍ 15 വര്‍ഷം മുമ്പാണ് മസ്ജിദ് നിര്‍മിക്കുന്നതിന് വേണ്ടി ഇവിടെ 32 സെന്റ് ഭൂമി വാങ്ങിയത്. ഇതിലെ 30 സെന്റ് ഭൂമിയും ഉപയോഗപ്പെടുത്തി പള്ളി പണിതു. പിന്നീട് അഞ്ച് സെന്റ് ഭൂമി കൈയേറി പള്ളിയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നെന്നാണ് പ്രാദേശിക ഭരണകൂടം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മസ്ജിദ് തടസ്സങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്.