Organisation
മസ്ജിദുകള്‍ മാനവ മൈത്രിയുടെ കേന്ദ്രം: സയ്യിദ് ബാ അലവി തങ്ങള്‍
മുഹമ്മദ് ഫാറൂഖ് നഈമിയുടെ നേതൃത്വത്തില്‍ കൊല്ലം ഖാദിസിയ്യയാണ് മസ്ജിദ് നിര്‍മിച്ച് നല്‍കിയത്.
![](https://assets.sirajlive.com/2022/04/puthukada-palli-pta.jpg)
പത്തനംതിട്ട | മാനുഷിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മാനവ മൈത്രിയുടെയും മനുഷ്യ സാഹോദര്യത്തിന്റെയും സന്ദേശങ്ങളാണ് മസ്ജിദുകളില്‍ നിന്നുയരുന്നതെന്ന് സയ്യിദ് സൈനുദ്ദീന്‍ ബാ അലവി തങ്ങള്‍ പറഞ്ഞു. ചിറ്റാര്‍ പുതുക്കടയില്‍ ഖാദിസിയ്യ നിര്‍മിച്ച നിസ്‌കാര പള്ളി ഉദ്ഘാടനം ചെയ്ത് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
യൂസുഫ് പുതുക്കട അധ്യക്ഷത വഹിച്ചു. ബദറുദ്ദീന്‍, അശ്റഫ് ഹാജി അലങ്കാര്‍, നൗശാദ്, സുധീര്‍ വഴിമുക്ക്, റഹിം മൗലവി, എം എസ് റഹീം, സുനീര്‍ അലി സഖാഫി, എ എം ഇസ്മയില്‍ സംസാരിച്ചു. മഖ്ദൂമിയ ദഅവ കോളജ് പ്രിന്‍സിപ്പൽ മുഹമ്മദ് ഫാറൂഖ് നഈമിയുടെ നേതൃത്വത്തില്‍ കൊല്ലം ഖാദിസിയ്യയാണ് മസ്ജിദ് നിര്‍മിച്ച് നല്‍കിയത്.