Alappuzha
ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു; തുഴച്ചില്‍ക്കാരന്‍ മരിച്ചു
മുതവഴി പള്ളിയോടത്തിലെ തുഴച്ചില്‍ക്കാരനായ വിഷ്ണുദാസ് എന്ന അപ്പു ആണ് മരിച്ചത്. ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെയാണ് അപകടം.
ആലപ്പുഴ | ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തുഴച്ചില്‍ക്കാരന്‍ മരിച്ചു. മുതവഴി പള്ളിയോടത്തിലെ തുഴച്ചില്‍ക്കാരനായ വിഷ്ണുദാസ് എന്ന അപ്പു ആണ് മരിച്ചത്. ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെയാണ് അപകടം.
മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാണാതായ വിഷ്ണുവിനെ ഫയര്‍ ഫോഴ്സ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും ജലോത്സവം ഫൈനല്‍ മത്സരം ഉപേക്ഷിക്കുകയും ചെയ്തു.
---- facebook comment plugin here -----