Editors Pick
കൊതുകുതിരികൾ എന്ന അപകടകാരികൾ
കൊതുകുകൾ ഉണ്ടാക്കുന്ന രോഗങ്ങളെക്കാൾ വലുതാണ് ഇത്തരം കൊതുകു നശീകരണ വസ്തുക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നത് നിങ്ങൾക്ക് അറിയാമോ?
മഴക്കാലമാണ്, കൊതുകിന്റെ താണ്ഡവ കാലവും. ചിക്കൻഗുനിയ, മലേറിയ, ഡെങ്കിപ്പനി, മന്ത് രോഗം എന്നിങ്ങനെ കൊതുകുകൾ പടർത്തുന്ന രോഗങ്ങൾക്ക് അന്ത്യമില്ല. എന്നാൽ കൊതുക് ഇങ്ങനെ പെരുകുന്നത് കൊണ്ട് ലാഭം ഉണ്ടാക്കുന്ന മറ്റൊരു കൂട്ടരുണ്ട്. കൊതുക് നിവാരണി ഉൽപാദകരും കൊതുക് തിരി ഉത്പാദകരും ആണ് അത്. കൊതുകുകൾ ഉണ്ടാക്കുന്ന രോഗങ്ങളെക്കാൾ വലുതാണ് ഇത്തരം കൊതുകു നശീകരണ വസ്തുക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നത് നിങ്ങൾക്ക് അറിയാമോ?
ഒരു കൊതുക് നേരിട്ട് പരമാവധി ഒരു മിനിറ്റ് മുതൽ മൂന്നു മിനിറ്റ് വരെ മാത്രമാണ് കൊതുകുതിരിയിൽ നിന്ന് ഉണ്ടാകുന്ന പുക ശ്വസിക്കുന്നത്. അതിന് ശേഷം അത് അവിടെ നിന്നും രക്ഷപ്പെടും. എന്നാൽ മനുഷ്യരിൽ ഈ പുക ഉണ്ടാക്കുന്നത് വലിയ ആഘാതങ്ങളാണ്. കൊതുകുതിരികൾ ഉപയോഗിക്കുന്ന മനുഷ്യർ ദിവസം എട്ടു മണിക്കൂറോളം ഈ രാസവസ്തുവിന്റെ സാന്നിധ്യം ഏൽക്കുന്നുണ്ട്.
Transfluthrin, prellethrin, pyrethrum തുടങ്ങിയ കീടനാശിനികൾ ആണ് വീടുകളിൽ ഉപയോഗിക്കുന്ന റീ ഫില്ലറുകളിലും മറ്റും ഉപയോഗിക്കുന്നത്. ഈ കീടനാശിനികൾ ആവശ്യത്തിന് മണവും ചേർത്ത് മണ്ണെണ്ണയിൽ ലയിപ്പിച്ച് മനോഹരമായ പാക്കറ്റുകളിൽ ലിക്യുഡേറ്റര്‍ എന്ന പേരിൽ നമ്മളിലേക്ക് എത്തിക്കുന്നു.
പതിവായി ഇത്തരം കീടനാശിനികൾ ശ്വസിച്ചാൽ അലർജി രോഗങ്ങൾ, ശ്വാസംമുട്ടൽ, തലവേദന, ഉന്മേഷക്കുറവ്, രാവിലെ ഉണരുമ്പോൾ ശരീര വേദന, പ്രമേഹ രോഗികളിൽ ഷുഗറിന്റെ അളവ് വർദ്ധിക്കുക, പതിവായി ശ്വസിക്കുന്നത് ശരീരത്തിന്റെ വണ്ണം കൂട്ടുക എന്നീ പാർശ്വ ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
പ്രകൃതിദത്ത മാർഗമായ മഞ്ഞൾ പോലെയുള്ളവ പുകച്ച് കൊതുകുകളെ തുരത്താൻ കഴിയുമെങ്കിൽ ഏറ്റവും നല്ലത് അതാണ്. കൊതുകു വളരാനുള്ള സാഹചര്യം വീടിന് ചുറ്റും ഇല്ലാതാക്കുക എന്നതും പ്രധാനമാണ്. രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും കൊതുകുകടിയേൽക്കാതിരിക്കാനും നമ്മൾ സ്വീകരിക്കുന്ന വഴികൾ എന്നെന്നേക്കുമുള്ള വിനയാവാതിരിക്കാൻ വേണ്ടി നമുക്ക് മുൻകരുതലുകൾ എടുക്കാം.