National
അസമിലേത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍; രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ശിവസാഗര്‍ ജില്ലയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ദിസ്പുര്‍| അസമിലെ ബി.ജെ.പി സര്‍ക്കാറാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാറെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയും ആര്‍.എസ്.എസും വിദ്വേഷം പടര്‍ത്തുന്നവരും ഒരു സമുദായത്തെ മറ്റുള്ളവക്കെതിരാക്കുകയും ചെയ്യുന്നവരാണ്. പൊതുപണം കൊള്ളയടിച്ച് രാജ്യത്തെ ചൂഷണം ചെയ്യുകയാണ് അവരുടെ ജോലിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ശിവസാഗര്‍ ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ ന്യായ് യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവനയെ രാഹുല്‍ ഗാന്ധി എതിര്‍ത്തു. കഴിഞ്ഞ വര്‍ഷം നടത്തിയ ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രത്തെ തന്നെ മാറ്റിമറിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.