Connect with us

Kerala

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് മൂന്ന് വകുപ്പുകളില്‍; താന്‍ മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല: ജി സുധാകരന്‍

അഴിമതിക്കെതിരെ പ്രവര്‍ത്തികുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റാനാണ് ശ്രമം.

Published

|

Last Updated

ആലപ്പുഴ |  ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പി ഡ്ബ്ല്യു ഡി, റവന്യു, എക്‌സൈസ് വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല.മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ റോയല്‍പാര്‍ക്ക് ഹോട്ടലില്‍ ബിജു ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ പ്രവര്‍ത്തികുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റാനാണ് ശ്രമം. അഴിമതിക്കാര്‍ക്കാണ് ഇപ്പോള്‍ ആദരം കിട്ടുന്നതെന്നു ജി സുധാകരന്‍ പറഞ്ഞു. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളില്‍ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ട്. ഫോര്‍ത്ത് എസ്റ്റേറ്റ് റബ്ബര്‍ എസ്റ്റേറ്റ് ആയി മാറിയിരിക്കുകയാണെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും ജി സുധാകരന്‍ ആരോപിച്ചു