Connect with us

Ongoing News

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ; ചരിത്ര നേട്ടവുമായി റൊണാൾഡോ

180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

Published

|

Last Updated

ലിസ്ബണ്‍ | അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇനി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ഇരട്ട ഗോളുകള്‍ നേടിയാണ് ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. 180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

ഇറാന്‍ താരം അലി ദേയിയുടെ 109 ഗോള്‍ എന്ന റെക്കോര്‍ഡ് ഇതോടെ റൊണാള്‍ഡോ മറികടന്നു. ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരമെന്ന സെര്‍ജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാള്‍ഡോയ്ക്കായി. 2003ല്‍ 18ാം വയസ്സിലാണ് റൊണാള്‍ഡോ അരങ്ങേറ്റം കുറിച്ചത്. ഖസാക്കിസ്താനെതിരെയായിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം.

അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ 89ാം മിനിറ്റിലും എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിലുമാണ് ലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടിയത്. 31 ഗോളുകള്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകള്‍ നേടിയത് അന്താരാഷ്ട്ര സൌഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകള്‍ യൂറോ കപ്പിലൂടെ, 7 ഗോളുകള്‍ ലോകകപ്പിലൂടെ, 4 ഗോളുകള്‍ യുവേഫ നാഷണല്‍ ലീഗ്, 2 ഗോളുകള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ എന്നിങ്ങനെയാണ് റൊണാള്‍ഡോ നേടിയ ഗോളുകള്‍.

 

Latest