Connect with us

Kerala

'അമ്മ' വിലക്കിയവരേയും പുറത്തുപോയവരേയും തിരികെ എത്തിക്കണം; നേതൃത്വം വനിതകള്‍ ഏറ്റെടുക്കണം: ആഷിഖ് അബു

പുതിയ ഭരണസമിതിയെ ശുഭപ്രതീക്ഷയയോടെ കാത്തിരിക്കുന്നുവെന്നും ആഷിഖ് അബു

Published

|

Last Updated

കൊച്ചി |  അമ്മ സംഘടനയില്‍ നിന്നും വിലക്കിയവരെയും പുറത്തുപോയവരെയും തിരികെ കൊണ്ടുവരണമെന്ന് സംവിധായകന്‍ ആഷിഖ് അബു. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു പറഞ്ഞു.അമ്മ അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ നേതൃത്വത്തിലേക്ക് വനിതകള്‍ വരട്ടെ. സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നു. ഇന്ന് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതിയ ഭരണസമിതിയെ ശുഭപ്രതീക്ഷയയോടെ കാത്തിരിക്കുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.

പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ അമ്മ ഭരണസമിതിയിലെ 17 അംഗങ്ങളും ഇന്ന് രാജിവെച്ചിരുന്നു. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു രാജി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി തുടരും.

Latest