Connect with us

Kerala

മാതാവിന്റെ ക്രൂരത; നാടിനെ നടുക്കി ഇരട്ടക്കുട്ടികളുടെ മരണം

പ്രതിയെ റിമാൻഡ് ചെയ്തു

Published

|

Last Updated

നാദാപുരം | മാതാവിന്റെ ക്രൂരതയിൽ ഇരട്ടക്കുട്ടികളുടെ മരണം നാടിനെ നടുക്കി. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂന്നര വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയെയും, പെൺകുട്ടിയേയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പേരോട് മഞ്ഞാമ്പ്രത്ത് റഫീഖിന്റെ ഭാര്യ സുബീനയാണ് മക്കളായ ഫാത്തിമ റൗഫയെയും, മുഹമ്മദ് റസ്വിനെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

കുട്ടികളെ കിണറിലെറിഞ്ഞ ശേഷം മാതാവും കിണറ്റിൽ ചാടി. തിങ്കളാഴ്ച രാവിലെയോടെ കുട്ടികളുടെ മരണ വാർത്ത അറിഞ്ഞതോടെ സ്ഥലത്തേക്ക് ബന്ധുക്കളും നാട്ടുകാരുടേയും പ്രവാഹമായിരുന്നു. വൈകീട്ട് രണ്ട് കുട്ടികളുടെയും ചേതനയറ്റ ശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.

കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം സ്വയം ജീവനൊടുക്കാൻ സുബിനയും കിണറ്റിൽ ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാചാർജ് ചെയ്ത ശേഷം നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്ത് കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ നാദാപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

സുബീന കഴിഞ്ഞ കുറച്ച് ദിവസമായി മാനസിക അസ്വാസ്ഥ്യം കാണിച്ചതായും ആദ്യ വിവാഹത്തിന് ശേഷം 2010ൽ വാണിമേലിലെ സ്വന്തം വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. വിവാഹം മൊഴിചൊല്ലിയ ശേഷം 2013 ലാണ് റഫീഖ് സുബീനയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അഞ്ച് വർഷം കഴിഞ്ഞ് ജനിച്ച ഇരട്ടക്കുട്ടികളെയാണ്
കൊലപ്പെടുത്തിയത്.

Latest