Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു
ശരീരത്തില്‍ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

കോഴിക്കോട്|കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ്. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശരീരത്തില്‍ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
അതേസമയം കുട്ടിയെ മാതാവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയാണ് മാതാവ്. ഇവരെ മാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു.
മാതാവ് ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞിനെ യുവതി വിറ്റുവെന്നും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.