Connect with us

Kerala

നിമിഷപ്രിയയെ കാണാന്‍ മാതാവിന് അനുമതി; 11 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച

കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കി. ഇന്ന്‌ ഉച്ചയ്ക്കു ശേഷം ജയിലില്‍ എത്താനാണ് നിര്‍ദേശം.

Published

|

Last Updated

കൊച്ചി | വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ മാതാവ് പ്രേമകുമാരിക്ക് അനുമതി. കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കി. ഉച്ചയ്ക്കു ശേഷം ജയിലില്‍ എത്താനാണ് നിര്‍ദേശം. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.

ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോം ആണ് പ്രേമകുമാരിക്ക് മകളെ കാണാനും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി സംസാരിക്കുന്നതിനും വേണ്ട സഹായങ്ങള്‍ പ്രേമകുമാരിക്ക് നല്‍കുക.

മൂന്നുമാസത്തെ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രേമകുമാരിയും ജെറോമും കൊച്ചിയില്‍ നിന്ന് യെമനിലേക്ക് തിരിച്ചത്.

---- facebook comment plugin here -----

Latest