Kerala
ഇടുക്കിയിൽ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു
ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം

ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു.പാറത്തോട് ഗുണമണി വീട്ടില്‍ ഡോ വിജയലക്ഷ്മിയും നവജാതശിശുവുമാണ് മരിച്ചത്.
സ്വാഭാവിക പ്രസവം നടക്കാതെ വന്നതോടെ യുവതിക്ക് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. എന്നാല്‍ കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായി.തുടര്‍ന്ന് ഇന്നലെ രാത്രിയോടെ വിജയലക്ഷ്മിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.യുവതിയെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
---- facebook comment plugin here -----