Connect with us

Kerala

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു

ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും 5 വയസ്സുള്ള മകനുമാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വര്‍ക്കലയില്‍ ട്രയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു.
റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച  ഉച്ചയോടുകൂടിയാണ്‌ അപകടം നടന്നത്. മരിച്ച അമ്മയെയും കുട്ടിയേയും തിരിച്ചറിഞ്ഞിട്ടില്ല.ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും 5 വയസ്സുള്ള മകനുമാണ് മരിച്ചത്.

അപകടമുണ്ടാവാന്‍ കാരണം കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയതാണെന്നാണ് പോലീസിന്റെ നിഗമനം. വര്‍ക്കല പൊലീസ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest