Connect with us

Kerala

അമ്മയും കുഞ്ഞും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

വിദഗ്ധ സമിതി രൂപവത്കരിച്ച് അന്വേഷിക്കാന്‍ ഉത്തരവ്. ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടര്‍ക്കാണ് അന്വേഷണ ചുമതല.

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി. വിദഗ്ധ സമിതി രൂപവത്കരിച്ച് അന്വേഷിക്കാന്‍ മന്ത്രി ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടര്‍ക്കാണ് അന്വേഷണ ചുമതല.

കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞ് ഇന്നലെയും അപര്‍ണ ഇന്ന് പുലര്‍ച്ചെ അഞ്ചോടെയുമാണ് മരണപ്പെട്ടത്.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

 

Latest