Kerala
മക്കളെയുമെടുത്ത് അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി
പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോള്‍, അഞ്ച് വയസ്സുകാരി നേഹ ഒരു വയസ്സുള്ള നോറ എന്നിവരാണ് മരിച്ചത്.

കോട്ടയം | മക്കള്‍ രണ്ടുപേരെയുമെടുത്ത് അമ്മ പുഴയില്‍ ചാടി. നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരിച്ചു.
കോട്ടയം ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോള്‍, അഞ്ച് വയസ്സുകാരി നേഹ ഒരു വയസ്സുള്ള നോറ എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയിലെ ഞരമ്പ് മുറിച്ചു. ശേഷം സ്‌കൂട്ടറില്‍ മക്കളുമായെത്തി പുഴയില്‍ ചാടുകയായിരുന്നു. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ജിസ്‌മോള്‍. കുടുംബപ്രശ്‌നം ഉള്ളതായി സൂചനയുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).