Connect with us

Kerala

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി

പ്രതിക്ക് ജാമ്യം നല്‍കരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്.

Published

|

Last Updated

കോട്ടയം|ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. പ്രതി നോബിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നോബിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റു ചെയ്ത നോബിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കോട്ടയം ജില്ലാ ജയിലിലാണ് നോബി.

അതേസമയം, ഏറ്റുമാനൂരില്‍ ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയില്‍ നിന്ന് ലോണ്‍ എടുത്തത് ഭര്‍തൃപിതാവിന്റെ ചികിത്സക്കും മക്കളുടെ ആവശ്യത്തിനുമായിരുന്നെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു. ഇക്കാര്യം ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ വീട്ടുകാര്‍ക്കറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയില്‍ നിന്ന് പോയ ശേഷമാണ് ലോണ്‍ മുടങ്ങിയത്. ഭര്‍ത്താവ് പണം നല്‍കാത്തതോടെയാണ് ലോണ്‍ മുടങ്ങിയത്. തുടര്‍ന്ന് ഷൈനിയുടെ അറിവോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി പരിഹരിക്കാതെ നിയമ നടപടിക്ക് നിര്‍ബന്ധം പിടിച്ചത് സ്റ്റേഷനിലെത്തിയ ഭര്‍തൃസഹോദരന്‍ ഫാദര്‍ ബോബിയാണെന്നും കെ കെ തോമസ് കൂട്ടിച്ചേര്‍ത്തു.

 

 

 

Latest